Saturday, 26 January 2013

ഗദ്ദറിന്



തെന്നാലിയില്‍ നിന്നും തെക്കോട്ടടിക്കുന്നു
തെമ്മാടിപ്പാട്ടിന്‍ കൊടുങ്കാറ്റ്
ശ്രീകാകുളത്തും ഖമ്മത്തും ഗുണ്ടൂരും
തീ പിടിപ്പിച്ച ചെറുത്തുനില്‍പ്പ്

ചാര്‍മിനാര്‍ തൊട്ടു കൊടുങ്കാറ്റ്
ശ്രീശ്രീക്കവിത കുടിക്കുന്നു
നൊന്തു മരിച്ച തെലുങ്കന്‍റെ
സംഗീതമേറ്റ കൊടുങ്കാറ്റ്
കെട്ടഴിച്ചാരു തൊടുത്തു വിട്ടു ?
ഗദ്ദര്‍ , മനുഷ്യന്‍റെ പാട്ടുകാരന്‍ .

ഗദ്ദര്‍ ,സുഹൃത്തേ,യിരമ്പുന്നു മണ്ണി ന്‍റെ
രക്തത്തില്‍ നീ പെയ്ത കാവ്യപ്പെരുമഴ .

ദൂരെയിക്കായലിറമ്പത്ത് ഞാന്‍ ദുഃഖ
ജീവിതച്ചൂടി പിരിക്കുമ്പോള്‍
റായലസീമയില്‍ ഗദ്ദറിന്‍റെ
തീയൊടുങ്ങാത്ത വയല്‍പ്പാട്ട്.

ഞാന്‍ പിറക്കും മുന്‍പു കേരളത്തില്‍
ഞാറിനോടൊപ്പം തെഴുത്തുപാട്ട്
നാട്ടിലെപ്പാടങ്ങള്‍ വീടുകളായ്
പാട്ടിലെ പുലി പോയി പുല്ലു തിന്നു
ഏറ്റുമുട്ടിത്തോറ്റ രക്തസാക്ഷി
ചോദ്യമായെന്നില്‍ തിളയ്ക്കുമ്പോള്‍
വെടിയേറ്റ നെഞ്ചിലെ സ്വപ്നവേരില്‍
പിടിമുറുക്കുന്നു ചുവന്ന ഗദ്ദര്‍ .

ഗദ്ദര്‍ ,സഖാവേ ,മുഴങ്ങുന്നു മണ്ണിന്‍റെ
രക്തത്തില്‍ നീ പെയ്ത കാവ്യപ്പെരുമ്പറ

8 comments:

  1. ദൂരെയിക്കായലിറമ്പത്ത് ഞാന്‍ ദുഃഖ
    ജീവിതച്ചൂടി പിരിക്കുമ്പോള്‍
    റായലസീമയില്‍ ഗദ്ദറിന്‍റെ
    തീയൊടുങ്ങാത്ത വയല്‍പ്പാട്ട്.

    ഞാന്‍ പിറക്കും മുന്‍പു കേരളത്തില്‍
    ഞാറിനോടൊപ്പം തെഴുത്തുപാട്ട്
    നാട്ടിലെപ്പാടങ്ങള്‍ വീടുകളായ്
    പാട്ടിലെ പുലി പോയി പുല്ലു തിന്നു
    ഏറ്റുമുട്ടിത്തോറ്റ രക്തസാക്ഷി
    ചോദ്യമായെന്നില്‍ തിളയ്ക്കുമ്പോള്‍
    വെടിയേറ്റ നെഞ്ചിലെ സ്വപ്നവേരില്‍
    പിടിമുറുക്കുന്നു ചുവന്ന ഗദ്ദര്‍ .

    ഗദ്ദര്‍ ,സഖാവേ ,മുഴങ്ങുന്നു മണ്ണിന്‍റെ
    രക്തത്തില്‍ നീ പെയ്ത കാവ്യപ്പെരുമ്പറ

    ഗദ്ദറിനെയും കുരീപ്പുഴയെയും ഇഷ്ടപ്പെടുന്നു

    ReplyDelete
  2. ഗദ്ദര്‍ മനുഷ്യന്റെ പാട്ടുകാരനാണ്. സത്യം.

    ReplyDelete
  3. എണ്‍പതുകളില്‍ ആന്ധ്രയിലുണ്ടായിരുന്നപ്പോള്‍ (പി. ഡബ്ലിയു.ജിയുടെ സുവര്‍ണ്ണകാലത്ത്)ഗദ്ദറെന്ന ജനകീയകവിയെക്കുറിച്ചു കേട്ടിരുന്നു. തെലുങ്കാനയുടെ (ഒപ്പം, ആന്ധ്രയുടേയും റായലസീമയുടേയും) നെരൂദ - അതാണ്‌ ഗദ്ദര്‍.

    ReplyDelete
    Replies
    1. തെലുങ്കിലെ നെരൂദ.നല്ല വിലയിരുത്തല്‍.നന്ദി രാധാകൃഷ്ണന്‍.

      Delete
  4. തെലുങ്കിലെ നെരൂദ.നല്ല വിലയിരുത്തല്‍.നന്ദി രാധാകൃഷ്ണന്‍.

    ReplyDelete