Saturday 3 August 2013

നഗ്നകവിതകൾ


ഫോട്ടോഷോപ്പ് 
------------------------
കുയിലിന്റെ ചിറകിൽ 
കഴുകന്റെ തൂവൽ

അയ്യങ്കാളിയുടെ കയ്യിൽ
ഭഗവദ് ഗീത
നാരായണ ഗുരുവിന്
കാവി മുണ്ട് 

ചരിത്രം തോറ്റു
ഫോട്ടോ ഷോപ്പ് 
ജയിച്ചു.

***

ഫോണിന്മേൽക്കളി 
----------------------------
ഫോണേട്ടാ
ഫോണേട്ടാ 
എവിടെ?

ഞാൻ കണ്ണൂര് 
ഫോണത്തീ
നീയെവിടെ?

ഞാൻ കൊല്ലത്ത്.

രണ്ടു പേരും
തൃശ്ശൂർ ബസ് സ്റ്റാന്റിൽ
അടുത്തടുത്ത
കസേരകളിൽ 
ഇരിക്കുന്നുണ്ടായിരുന്നു. 

4 comments:

  1. ചരിത്രം തോറ്റു, മനുഷ്യന്‍ കളിച്ചു.

    ReplyDelete
  2. കവിത വളരെ നഗ്നമാണ്
    മറപൊരുള്‍ ഒന്നുമില്ലാതെ സത്യം പല്ലിളിച്ച് പരിഹസിയ്ക്കുന്നു!!

    ReplyDelete
  3. ഇക്കണക്കിന്, മഹാത്മാഗാന്ധിയെ ഷിവാസ് റീഗൽ വിസ്കിയുടെ പരസ്യത്തിലും വലിയതാമസമില്ലാതെ പ്രതീക്ഷിക്കാമെന്നു തോന്നുന്നു!

    ReplyDelete
  4. നഗ്നനത കാട്ടി നാണിപ്പിക്കും
    മലയാളികളുടെഹങ്കാരം

    ആശംസകൾ

    ReplyDelete