Tuesday 7 October 2014

നഗ്നകവിത

ഓണപ്പതിപ്പ്
************
ഓണക്കൌമുദി പണ്ട്‌,
ഇന്ന്
ഓണപ്പതിപ്പുകള്‍ രണ്ട്‌.
താളുകള്‍ തോറും കെണി
വീടുവായ്‌പകള്‍,ടി.വി,
പാന്‍റീസിട്ട വാടകപ്പെണ്ണ്,
കാറ്‌,കറിമസാലപ്പൊടി,
മാന്ത്രികമോതിരം,
ഏലസ്‌,സോഡ

പായല്‍ പടര്‍ന്ന ചതുപ്പില്‍
നിന്നെങ്ങനെ
ഓയെന്‍വിയെ കണ്ടെടുക്കും,
ഓണത്തിനെ വീണ്ടെടുക്കും?

3 comments:

  1. താളുകള്‍ വില്പനയ്ക്ക്

    ReplyDelete
  2. പായല്‍ പടര്‍ന്ന ചതുപ്പില്‍
    നിന്നെങ്ങനെ
    ഓയെന്‍വിയെ കണ്ടെടുക്കും,
    ഓണത്തിനെ വീണ്ടെടുക്കും?

    ReplyDelete