Saturday 1 February 2020

സൗഹൃദത്തിന്റെ സംഗീതം


കടിച്ചു തൂങ്ങിക്കിടക്കുവാനൊരു 
മുടിവള്ളി 
എനിക്കു വേണ്ട, വേണ്ടതൊരല്‍പ്പം
കുടിവെള്ളം 

മരിച്ചടക്കാനീട്ടിത്തടിയുടെ 
ശവമഞ്ചം 
എനിക്കു വേണ്ട,വേണ്ടതു വൈദ്യ-
പ്പഠനമുറി 

പുകച്ചു തള്ളാന്‍ ക്യൂബന്‍ പൊയില-
ച്ചുരുളൊന്നും 
എനിക്കു വേണ്ട, വേണ്ടതു സ്നേഹ-
ത്തരിമധുരം 

നമിച്ചു നില്‍ക്കാന്‍ ദൈവാധീന-
പ്പുകിലല്ല
എനിക്കു വേണ്ടതു സൌഹൃദമേ 
നിന്‍ സംഗീതം.

1 comment:

  1. നമിച്ചു നില്‍ക്കാന്‍ ദൈവാധീന-
    പ്പുകിലല്ല
    എനിക്കു വേണ്ടതു സൌഹൃദമേ
    നിന്‍ സംഗീതം...

    ReplyDelete