അതേ സമയം നമ്മുടെ സര്‍ക്കാര്‍ കലണ്ട കട്ടെമതവിശേഷ ദിവസങ്ങളുടെ ആധിക്യമാണ്.സെന്‍റ്.തോമസ് ദിനം,ഏകാദശി,കൂര്‍മ്മാവതാരം,അമാ
Wednesday, 20 January 2021
സര്ക്കാര് കലണ്ടറില്‍ നിന്നും അറിയേണ്ടത്
അതേ സമയം നമ്മുടെ സര്‍ക്കാര്‍ കലണ്ട കട്ടെമതവിശേഷ ദിവസങ്ങളുടെ ആധിക്യമാണ്.സെന്‍റ്.തോമസ് ദിനം,ഏകാദശി,കൂര്‍മ്മാവതാരം,അമാ
Monday, 18 January 2021
പുഴയോരത്തെ തീമരം
പുഴയോരത്തീമരത്തില്‍
ചിറകില്ലാ,കിളിക്കൂട്
കിളിക്കൂട്ടില്‍ കാവലുണ്ട്
മുഖമില്ലാ നീലമുട്ട
നീലമുട്ടയ്ക്കുള്ളിലുണ്ട്
പകല്‍വെട്ടം, പാതിരാവ്
പാതിരാവിന്‍ ചൂണ്ടുകളില്‍
ചോരയിറ്റും പുലരിപ്പൂ
പൂവിലാരീയുദയത്തിന്‍
ശോഭയുള്ള നിറമിട്ടു
നിറമിട്ട കഥയെട്ടും
വനമൈന പാടിയപ്പോള്‍
പാട്ടിലൊരു കിളിക്കൂട്ട-
പ്പകയേറ്റ പടനീക്കം
പടനീക്കം കണ്ടു നിന്ന
പുളിന്തലയില്‍ തീ കത്തി
കത്തിയ തീ നഗരത്തി-
ന്നുച്ചികളില്‍ കൊടി കെട്ടി
കെട്ടിയ തീക്കൊടി കാണ്‍കെ
പ്പെട്ടുപോയെന്നധികാരി
അധികാരച്ചോറും കള്ളും
പതിവാക്കിയ പട്ടാളം
പട്ടാളപ്പണി തുടങ്ങി
പണിയെട്ടും പാളിപ്പോയി
പാളിച്ചകള്‍ വളമിട്ട
തീമരത്തിന്‍ കുച്ചിപ്പുടി
കുച്ചിപ്പുടി കണ്ടുനിന്ന
പാല്‍മരത്തില്‍ പൊട്ടിച്ചിരി.
- കുരീപ്പുഴശ്രീകുമാര്‍
Friday, 15 January 2021
കുപ്പത്തൊട്ടി
Sunday, 10 January 2021
വിളക്കുമരം
മാഗി വെറോണിക്ക ഗോമസ്.
രാവസ്തമിക്കുന്ന നേരം
ആരു വായിച്ചീ വസന്തം
സാഗര തന്ത്രിയില്‍ വില്ലാല്‍
കാറ്റു പായിച്ചീ സുഗന്ധം
ദൂരെ വിളക്കുമരത്തില്‍
പ്രാണന്‍ തെളിച്ച വെളിച്ചം
സംവത്സരങ്ങള്‍ക്കകലെ
സംഗീതമായിതു കേട്ടു
ദ്രാവിഡ ശംഖുപുഷ്പത്തെ
യൂറോപ്യന്‍ വെണ്‍മുകില്‍ വന്ന്
വാരിപ്പുണര്‍ന്ന കാലത്ത്
മൂളിയതീ ഫിഡിലീണം
രണ്ടു സംസ്ക്കാരങ്ങള്‍ ചേര്‍ന്ന്
ഒന്നായൊരു കനാലായി
തങ്കശ്ശേരിക്കടല്‍ മുത്തി
മൊട്ടായ് പിറന്നവള്‍ മാഗി
എണ്ണവിളക്കിന്‍റെ കണ്ണ്
കണ്ണാടിയില്‍ കണ്ട നേരം
സ്വപ്നപ്പറവകള്‍ വന്ന്
കിസ്സു ചെയ്യുമ്പോഴറിഞ്ഞു
ഇന്നത്തെ കപ്പലില്‍ വെണ്മ
കണ്ണെത്താ ദൂരത്തു പോകും
പിന്നെ വെണ്‍ഫ്രോക്കിട്ടു മാഗി
കണ്ണീര്‍ തുടച്ചു കഴിഞ്ഞു
നൂറാണ്ടു മണ്ണിന്‍ മിഴിയില്‍
നൂറു പുരട്ടിക്കടന്നു
വീഞ്ഞുപാത്രങ്ങള്‍ മറിഞ്ഞു
റേന്തക്കടല്‍ കണ്ടുലഞ്ഞു
മാഗി വെറോണിക്ക ഗോമസ്
ദീപമരത്തിന്‍ വികാരം
മാറിയ വൈദ്യുതദീപ്തി
മാഗിക്കു സൌരോര്‍ജ്ജമായി.
Thursday, 7 January 2021
ചൂര
പൂവരശ് പൂത്തകാലം
പാറി വന്ന ചെമ്പരുന്ത്
ചെമ്പരുന്തിന്‍ കൊക്കിലൊരു
ചൂരക്കുഞ്ഞിന്‍ കണ്ണുനീര്
കണ്ണുനീരില്‍ വന്‍ കടലില്‍
ജീവിക്കാത്ത ബാല്യകാലം
ബാല്യകാലക്കാഴ്ചകളില്‍
കപ്പലിലെ വലക്കാര്
വലക്കാരില്‍ വീടു വിട്ട
സങ്കടത്തിന്‍ കുപ്പിയേറ്
കുപ്പിയേറേറ്റൊടുങ്ങീല്ല
ആഴിയിലെ പൂഴിമീന്
മീനിന്‍റെ കണ്ണുകളില്‍
കപ്പലില്ല കടലില്ല
കടലിന്‍റെ ജലമജ്ജ
കൊടുങ്കാറ്റെ പ്രണയിച്ചു
പ്രണയത്തിന്‍ മാന്ത്രികത
പിണഞ്ഞപ്പോള്‍ കരക്കെത്തി
കരക്കിപ്പോള്‍ ചൂരക്കുഞ്ഞും
കപ്പലിന്‍റെ കാലുകളും
കാലുകാണാന്‍ പരുന്തെത്തി
പരുന്തിന്മേല്‍ ചൂരക്കുഞ്ഞ്
ചൂരക്കുഞ്ഞിന്‍ കണ്ണുകളില്‍
പൂവരശിന്‍ സ്വര്‍ണപ്പൂവ്
മീനുകള്‍
വെള്ളം വെളഞ്ഞു
തുളുമ്പുന്ന കായല്‍
വള്ളത്തില്‍ മീനും
സലോമിയും ഞാനും
കായലില്‍ മീനുകള്‍
ചുംബിക്കയാവാം
കാണാതെ ഞങ്ങള്‍
അതോര്‍ത്തോണ്ടിരുന്നു
ജീവിക്കുവാനുള്ള
യുദ്ധപ്പരപ്പില്‍
സ്നേഹം, ഒരു മത്സ്യ-
സങ്കല്‍പ്പമാകാം
സ്നേഹിക്കുവാനുള്ള
മോഹച്ചതുപ്പില്‍
ജീവിതം
ചൂണ്ടയിടുന്നതുമാകാം.
തോണിയടുത്തു
കിഴക്കോട്ടു ഞാനും
നേരേ പടിഞ്ഞാട്ട്
അവളും നടന്നു.