Thursday 7 January 2021

മീനുകള്‍

 

വെള്ളം വെളഞ്ഞു 

തുളുമ്പുന്ന കായല്‍ 

വള്ളത്തില്‍ മീനും 

സലോമിയും ഞാനും 


കായലില്‍ മീനുകള്‍ 

ചുംബിക്കയാവാം 

കാണാതെ ഞങ്ങള്‍ 

അതോര്‍ത്തോണ്ടിരുന്നു 


ജീവിക്കുവാനുള്ള 

യുദ്ധപ്പരപ്പില്‍ 

സ്നേഹം, ഒരു മത്സ്യ-

സങ്കല്‍പ്പമാകാം 


സ്നേഹിക്കുവാനുള്ള 

മോഹച്ചതുപ്പില്‍

ജീവിതം 

ചൂണ്ടയിടുന്നതുമാകാം.


തോണിയടുത്തു 

കിഴക്കോട്ടു ഞാനും 

നേരേ പടിഞ്ഞാട്ട്

അവളും നടന്നു. 



1 comment:

  1. രണ്ട് ദിക്കുകൾ തേടി പിരിഞ്ഞു പോകുന്നവർ

    ReplyDelete