Tuesday 4 June 2019

ലൈക്ക്



രണ്ടു ബസ്സ്‌ 
ഇരുപത് കാറ്
ഇരുനൂറു ബൈക്ക് 

എല്ലാരും കൂടി 
എങ്ങോട്ടാ?

ഞങ്ങടെ ഫ്രണ്ട് 
പക്കി ഇത്തിക്കരയുടെ കവിത 
ഇന്ന് ഫേസ്ബുക്കില്‍
പോസ്റ്റിയിട്ടുണ്ട്.
ലൈക്കിടാന്‍ പോകുവാ.

അതിനു താഴെ 
ഒരു മരുഭൂമി.
എഴുത്തച്ഛന്റെ കവിത.

1 comment:

  1. ലൈക്കിന്റെ ഊക്കിൽ
    മറഞ്ഞുപോകുന്ന സാക്ഷാൽ കവിതകൾ

    ReplyDelete