Monday 23 December 2019

ഒഴിവാക്കേണ്ടത്



അച്ഛന്റെ മരണം
കവിതയാക്കരുത്
ആത്മാവിൽ ഒരു ചിതയുണ്ടല്ലോ

തൊണ്ടയിലെ അർബ്ബുദം
വേണ്ട
സഫലമീയാത്ര വായിക്കാം

ഉണ്ണിയുടെ മരണം
എഴുതരുത്
മാമ്പഴം ചൊല്ലാം

ദാരിദ്ര്യദു:ഖം
ഇല്ല
കുചേലവൃത്തം ഓർമ്മിക്കാം


എന്നാൽ പ്രണയമോ
ഇനിയുമിനിയുംമെഴുതേണ്ടത്.

1 comment:

  1. ഒന്നിനെയും ഒഴിവാക്കാൻ പറ്റില്ല 

    ReplyDelete