Sunday 17 July 2016

ഭൗമം



മരത്തില്‍ ഈര്‍ച്ചവാള്‍ തീര്‍ക്കും
കടും സംഗീതം 
കറണ്ട് കമ്പിയില്‍ കാറ്റിന്‍
കഠിന രാഗം
നഗര സൈറന്‍ വമിക്കും
ഭയത്തിന്‍ ഭാവം
വനത്തില്‍ നീരൊഴുക്കിന്റെ
നനുത്ത ഗീതം
എനിക്കിഷ്ടം നീ തരുന്ന
മൌനസംഗീതം
പ്രണയ ജീവിതത്തിന്‍റെ
ഭൗമ സംഗീതം

1 comment:

  1. എനിക്കിഷ്ടം നീ തരുന്ന മൌനസംഗീതം

    ReplyDelete