Saturday 24 June 2017

വിവാഹമഹോത്സവം


നഗരത്തില്‍
ധനികരുടെ
വിവാഹമഹോത്സവം.

വധു
ആഭരണശാല
വരന്‍
പട്ടാംബരധാരി.

കര്‍മ്മിയോ
കാവി പുതച്ച
സന്യാസിപ്പൂച്ച.

ഹാരം പകരും മുന്‍പ്
മൈക്കിലൂടെ
സൗമ്യഭാഷണം.

- ഇനി
കന്യാദാനം.
ആശീര്‍വദിക്കുക-

വധു ഒന്ന് ഊറിച്ചിരിച്ചു
വരന്‍റെ മുഖത്ത് ആശ്വാസം
കന്യകനെന്നു
പറഞ്ഞില്ലല്ലോ.

കാര്യമറിഞ്ഞ
കരിങ്കുഴലുകള്‍
അടിച്ചുപൊളിച്ചു.

പെപ്പേപെപ്പേപെപ്പേ
പേപെപെപെപ്പേപെപ്പേ,,,


1 comment:

  1. വധു ഒന്ന് ഊറിച്ചിരിച്ചു ...
    കന്യക..?




    വരന്‍റെ മുഖത്ത് ആശ്വാസം
    കന്യകനെന്നു പറഞ്ഞില്ലല്ലോ.

    ReplyDelete