Sunday 22 August 2021

കോയ 

-----------

വക്കാണത്തിനു വാക്കില്ലെങ്കില്‍ 

വക്കീലെന്തിനു കോയ 

വാക്സിനെടുക്കാനാളില്ലെങ്കില്‍ 

ഡോക്റ്റേഴ്സെന്തിനു കോയ 


വൈഫിന്‍ കയ്യില്‍ ഫോണില്ലെങ്കില്‍

വൈഫൈയെന്തിനു കോയ 

മക്കള്‍ക്കാര്‍ക്കും വിസയില്ലെങ്കില്‍ 

നിക്കാഹെന്തിനു കോയ 


ജൂണില്‍ പോലും മഴയില്ലെങ്കില്‍ 

കാര്‍ക്കുടയെന്തിനു കോയ 

പാതാളത്തില്‍ ജലമില്ലെങ്കില്‍ 

ബോര്‍വെല്ലെന്തിനു കോയ 


വര്‍ക്കത്തുള്ള മഹാജനമില്ലേല്‍ 

സര്‍ക്കാരെന്തിനു കോയ 

കപ്പലിരിക്കും ഫ്ലൈറ്റില്ലെങ്കില്‍

സര്‍ക്കീട്ടെന്തിനു കോയ 


ആറ്റില്‍ വെള്ളക്കുതിരകളില്ലേല്‍ 

ഡാമുകളെന്തിനു കോയ 

കോയിക്കറിയും ഹല്‍വയുമില്ലേല്‍ 

കോയിക്കോടോ കോയ


കോയക്കുത്തരമുണ്ടെന്നാലും  

കോയ പറഞ്ഞു ചായ.


No comments:

Post a Comment