Friday, 18 December 2020
ഇപ്പോള്‍ അവർ
Tuesday, 15 December 2020
ശിശുക്കളുടെ ജീവിക്കാനുള്ള അവകാശം
ഒരു കുഞ്ഞിനെ സംബന്ധിച്ച് അടുത്തകാലത്ത് വായിക്കാനിടയായ ഒരു വാര്‍ത്ത വല്ലാതെ ഞെട്ടിച്ചു. കടുത്ത വയറു വേദനമൂലം ആശുപത്രിയിലെത്തിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കേണ്ടി വന്നു. കുട്ടിയുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് നാലു സിഗററ്റ് ലൈറ്ററുകളും മറ്റു കുറെ ദഹിക്കാത്ത സാധനങ്ങളും!
Wednesday, 25 November 2020
സാമൂഹ്യ മാധ്യമങ്ങളുടെ മേല്‍ക്കൈ
Thursday, 12 November 2020
നന്നാക്കുക പകരം നിങ്ങടെ മുഖസൌന്ദര്യം പ്രിയരേ.
Monday, 2 November 2020
മുണ്ടുടുക്കുമ്പോള്‍
Wednesday, 28 October 2020
"എന്റെ.യല്ലീ മഹാക്ഷേത്രവും മക്കളേ"
Saturday, 24 October 2020
പൂന്താനം
https://www.youtube.com/watch?v=pxxJk3nVmTg&feature=share&fbclid=IwAR2VUBSGu2qeFIQy8J3VmClpea4m3roLF9t5YOrbO6RBK_wuvgF8LpjH1jo
Wednesday, 14 October 2020
മുതിര്‍ന്നവരുടെ പങ്കാളിത്തം മുപ്പത്തേഴ് കോടി
Monday, 12 October 2020
കവിതകളെ കുറിച്ചു ബി ജി എന്‍ വര്‍ക്കല
https://www.scotishmalayali.com/?p=1243&fbclid=IwAR1-lUg1DaH3nKw0UTI_ZmfCWY8PYDmIhqn6UCRoDkR8lXrToqUwHX0-zKo
Wednesday, 7 October 2020
കാക്കക്കുഞ്ഞ്
Wednesday, 30 September 2020
ഉണ്ണിയാര്‍ച്ചമാരുടെ പ്രതികരണം
Thursday, 24 September 2020
കടല്‍ക്കണ്ണ്
Wednesday, 23 September 2020
നാടകം
Tuesday, 15 September 2020
ഗംഗാതീരത്തെ പൂച്ചസന്യാസി
പോയ ഭ്രാതാക്കളെ ഓര്‍ക്കുക നമ്മള്‍
കാവിയുടുത്തു കൈ പൊക്കിച്ചിരിച്ചു
രാമനാമങ്ങളുരുവിട്ടു കൊണ്ട്
നാളെയും ഗംഗാ തടത്തില്‍ മാര്‍ജ്ജാര-
സ്വാമിമാരെത്തും, ഉണര്‍ന്നിരിക്കേണം"
പിന്നൊരിക്കല്‍ എലിക്കു മന്ത്രിപദം വച്ചുനീട്ടുകയും എലി അതു നിരസിക്കുകയും ചെയ്യുന്നുണ്ട്.
മഹാഭാരതം ഉത്തമ സാഹിത്യകൃതി എന്ന നിലയില്‍ വീണ്ടും വായിക്കാവുന്നതാണ്.
Friday, 11 September 2020
അവന്‍
വേദന ജ്വലിക്കുന്ന
കണ്ണുകളോടൊരാള്‍
റാസയ്ക്കു മുന്നിലെത്തുന്നു
പൊന്‍ കുരിശു
ബലമായ് പിടിച്ചു വാങ്ങുന്നു
പെണ്ണിനും കുഷ്ഠരോഗിക്കും കൊടുക്കുന്നു.
ഭക്തരുടെ കല്ലേറു കൊണ്ടു വീഴുന്നു
ഹസ്തത്തിലാണിപ്പഴുതില്‍ നിന്നും
രക്തമിറ്റിറ്റു വീഴുന്നു.
Thursday, 10 September 2020
Tuesday, 8 September 2020
രാത്രികാലത്തെ ചാനൽചന്തകൾ
രാത്രി എട്ടു മണിക്ക് വിവിധ ചാനലുകളിൽ, പല ശീർഷകങ്ങളിൽ
അരങ്ങേറുന്ന ചർച്ചകൾ വ്യാപകമായി ശ്രദ്ധിക്കപ്പെടുന്നുണ്ട്.
എന്നാൽ ചില പ്രേക്ഷകരാകട്ടെ റിമോട്ട് കയ്യിലെടുത്തു
ചർച്ചയില്ലാ ചാനലുകൾ തേടിപ്പോവുകയോ ഓഫാക്കുകയോ
ചെയ്യാറുണ്ട്. അത് എന്തുകൊണ്ടാണ്? ഇങ്ങനെ ഒഴിവാകുന്നവർ
കൃത്യമായി വോട്ടു ചെയ്യുന്നവരും മാസ്ക്ക് ധരിക്കുന്നവരുമൊക്കെയാണല്ലോ.
ചാനൽ ചർച്ചയുടെ അവതാരകർ വിഷയങ്ങൾ പഠിച്ചു
അവതരിപ്പിക്കുന്നവരും നല്ല ഓർമ്മശക്തിയുള്ളവരും
ഒക്കെയാണ്. ചാനൽ ഉടമസ്ഥരുടെ താല്പര്യമനുസരിച്ച്
ചിലപ്പോഴെങ്കിലും അവർക്ക് അവരുടെ കഴിവുകളെ
വഴി തിരിച്ചു വിടേണ്ടിവരും. സ്വദേശാഭിമാനി രാമകൃഷ്ണ
പിള്ളയ്ക്ക് ഒത്ത ഒരു വക്കം അബ്ദുൽ ഖാദർ മൗലവിയെ
എപ്പോഴും കിട്ടണമെന്നില്ലല്ലോ.
അപ്പോൾ ചർച്ചകളെ ചന്തകളാക്കുന്നത് അവതാരകരല്ല.
പങ്കെടുക്കുന്നവർ തന്നെയാണ്.ചാനൽ ചർച്ചയെന്നാൽ ഒരു
ഇടിപ്പടത്തിൽ നടിക്കാൻ കിട്ടുന്ന ചാൻസാണെന്നു കരുതുകയും
ആ ബോധത്തോടെ അരങ്ങുതകർത്താടുകയും ചെയ്യുന്ന
രാഷ്ട്രീയ പാർട്ടിപ്രതിനിധികളുണ്ട്. അവരാണ് പ്രശ്നമുണ്ടാക്കുന്നത്.
വില്ലന്മാരും കവലചട്ടമ്പിമാരും തിണ്ണമിടുക്കുകാരുമൊക്കെ
ആത്യന്തികമായി പിൻതള്ളപ്പെടുമെന്ന് അവർ മറന്നുപോകുന്നു.
പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ പോലും വെല്ലുവിളിക്കുന്ന
ഗുസ്തിക്കാരെ അവിടെ കാണാൻ കഴിയും. ഓരോ രാഷ്ട്രീയക്കാരും
എന്ത് പറയും എന്ന കാര്യം പ്രേക്ഷകർക്ക് നന്നായറിയാമെന്നവർ
മറന്നു പോകുന്നു. പ്രേക്ഷകരെല്ലാം മറവിരോഗം ബാധിച്ചവരാണെന്നു കരുതുന്നവരാണധികവും. സരിത-സ്വപ്ന കേസുകളിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ചർച്ചകൾ
പ്രേക്ഷകമനസ്സിലുണ്ട്.
സാംസ്ക്കാരിക വിഷയങ്ങൾ അപൂർവമായേ ഈ ഗുസ്തിത്തറകളിൽ എത്താറുള്ളൂ. ഇല്ലാഞ്ഞിട്ടാണോ? അല്ല.
വരവരറാവു എന്ന കവി എത്രയോ നാളായി ജയിലിലാണ്. ജയിലിൽ വച്ച് അദ്ദേഹം രോഗബാധിതനാവുകയും തീർത്തും ദുരിതപൂർണ്ണമായ ജീവിതത്തിലേക്ക് എറിയപ്പെടുകയും ചെയ്തു. ബലാൽസംഗം കൊലപാതകം, കള്ളക്കടത്ത് തുടങ്ങിയവയ്ക്ക് നൽകുന്ന പ്രാധാന്യമൊന്നും ഈ കവിയോട് കാട്ടുന്ന ക്രൂരതയ്ക്ക്
ചാനൽക്കമ്പോളം നൽകിയിട്ടില്ല.
ആദിവാസി ദളിത് പ്രശ്നങ്ങൾക്കും അർഹിക്കുന്ന
പ്രാധാന്യം നൽകാറില്ല. എപ്പോഴെങ്കിലും പരിഗണിച്ചാൽ
തന്നെ ആ മേഖലയിൽ പെട്ടവർക്ക് പകരം സ്ഥിരം
നാടകക്കാരാണ് രംഗം കയ്യടക്കുന്നത്.
കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വിദ്യാഭ്യാസ നയത്തെ
സംബന്ധിച്ച് എന്തിനെക്കുറിച്ചും പാർട്ടിനോക്കി
അഭിപ്രായം പറയുന്നവരെ ഒഴിവാക്കിക്കൊണ്ടുള്ള
ചർച്ചയാണാവശ്യം. സിലബസിൽ വരുത്തിയിട്ടുള്ള
വലിയമാറ്റങ്ങൾ ആ വിഷയത്തിൽ പ്രാഗലഭ്യമുള്ളവരെ
അണിനിരത്തി ചർച്ച ചെയ്യേണ്ടതുണ്ട്.വിമാനത്താവളം
വിൽക്കുന്ന രാഷ്ട്രീയ നേതൃത്വത്തെ തിരുത്തുന്ന രീതിയിലുള്ള
ചർച്ച ആവശ്യമാണ്.
കേരളത്തില്‍ പുതിയൊരു സര്‍വകലാശാല വരാന്‍ പോകുന്നു. ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഈ സര്‍വകലാശാല എങ്ങനെ വ്യത്യസ്ഥമാകണം? ഈ സര്‍വ്വകലാശാലയില്‍ നിന്നും
യോഗ്യത നേടുന്ന ഒരാള്‍ നാരായണഗുരുവിന്‍റെ പക്വാവസ്ഥയിലുള്ള ചിന്തയായ മതരഹിതമനുഷ്യജീവിതം എന്ന ആശയം ഉള്‍ക്കൊള്ളുന്ന രീതിയിലുള്ള പാഠ്യപദ്ധതിയുണ്ടാകുമോ? തൊഴില്‍ പരിശീലനം എന്ന ഗുരുചിന്തയെ എങ്ങനെ പ്രാവര്‍ത്തികമാക്കാന്‍ സാധിയ്ക്കും? ഒരു വിദഗ്ദ്ധ സംവാദത്തിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്താന്‍ ഏതെങ്കിലും ഒരു ചാനലിനു സാധിക്കുമോ? സര്‍ക്കാരിനെ സ്ഥിരമായി എതിര്‍ക്കുന്ന ചാനലുകള്‍ ഇക്കാര്യത്തില്‍ പോലും പഴയ രീതി തുടര്‍ന്നാല്‍ സമൂഹത്തിന് എന്താണ് പ്രയോജനം?
ചാനല്‍ ചന്തകളില്‍ ഏറ്റവും കൂടുതല്‍ അക്രമാസക്തരാകാറുള്ളത് സംഘപരിവാർ സംസ്‌ക്കാരമുള്ളവരാണ്.രാമ ക്ഷേത്ര നിർമ്മിതിക്കു ഇഷ്ടികയും ഇഷ്ടവും നൽകിയതോടെപള്ളിപൊളിക്കാൻ കൂട്ടു നിന്ന കോൺഗ്രസ്സും ആ സംഘത്തിൽ എത്തിയിട്ടുണ്ട്. അവരും ചാനൽത്തറയിൽ ഗോഗ്വാ വിളിച്ചു കത്തി വേഷം ആടാറുണ്ട്. ജനങ്ങള്‍ ഈ അസംബന്ധ നാടകം മനസ്സില്‍ കുറിക്കുന്നുണ്ടാകും.
ചാനൽ മാറ്റാനോ ഓഫാക്കാനോ ഉള്ള സൗകര്യം പ്രേക്ഷകർ
ഉപയോഗിക്കുകയെന്ന പോംവഴി മാത്രമേ ഇനി അവശേഷിക്കുന്നുള്ളു.
ReplyForward |
Sunday, 6 September 2020
വീശുപാള
വീശാം ദേഹക്ലമമകലെയാക്കാ, മുറക്കം മുടക്കി
ക്ലേശിപ്പിക്കും കൊതുകിനെയകറ്റാം, കുരുട്ടീച്ച മാറ്റാം
പാശോച്ഛിന്നം പരമൃഗമശേഷം വിരട്ടിത്തുരത്താം
പാശാബദ്ധം പശുവിനു വിശേഷിച്ചു കൈത്തീറ്റ നല്കാം
താളം മൂളുന്നളവിലൊരു കൈത്താളമായിപ്പിടിക്കാം
നീളം നോക്കുന്നതിന്നളവുകോലായ് പിടിക്കാം ചിലപ്പോള്‍
കാളക്കുട്ടിയ്ക്കനുദിനമെറായത്തു പുല്ലൂട്ടി കെട്ടാം
മേളം കേള്‍ക്കാന്‍ പലര്‍ വരികിലപ്പോള്‍ മുറുക്കാനെടുക്കാം
സത്രം തോറും ചരസരണിയില്‍ കേറിയാലൊന്നിരിക്കാം
പാത്രം കൂടാതിലയിലമരും ഭോജനം വാങ്ങിയുണ്ണാം
മൂത്താന്‍മാര്‍ക്കും മുതുകു ചൊറിയാം മുണ്ടു തെല്ലൊന്നു മാറ്റാം
മൂത്രം വീഴ്ത്തുന്നതിനു മറയായ് പാളയൂന്നിപ്പിടിച്ചാല്‍.
അങ്ങിങ്ങു മുറ്റത്തു നടന്നിടുമ്പോള്‍
ഇങ്ങങ്ങു ചാറുന്നൊരു ചാറ്റവെള്ളം
ചങ്ങാതിയാകും വെയിലും ശിരസ്സില്‍-
ത്തങ്ങാതെ കാക്കും കുടയായ് പിടിക്കാം
കാറ്റാവശ്യം വീശുപാളയ്ക്കു വീശി-
ക്കാറ്റുണ്ടാക്കാം വീട്ടിലുള്ളോര്‍ക്കശേഷം
കാറ്റാടിക്കായ് കാശു വാരിക്കൊടുത്തേ
കാറ്റുണ്ടാവെന്നില്ല നല്ലോര്‍ സഹായം.
( ഈ കവിത സ്ക്കൂളില്‍ പഠിക്കുമ്പോള്‍അപ്പൂപ്പന്‍ എനിക്കു പറഞ്ഞു തന്നതാണ്. ഞാനിതു കൊച്ചുമാമനു-കുരീപ്പുഴ നടരാജന്‍- കൊടുത്തു. അദ്ദേഹം താഴെ അപ്പൂപ്പന്‍റെ പേരെഴുതി സൂക്ഷിച്ചു. അക്കാലത്ത് വ്യാപകമായി ഉണ്ടായിരുന്ന അട്യ്ക്കാമരപ്പാള മുറിച്ചുണ്ടാക്കുന്ന വീശുപാളയാണ് പ്രമേയം. അപ്പൂപ്പന്‍ എപ്പോഴും ഈ വീശുപാള ഉപയോഗിക്കുമായിരുന്നു.
ഭഗവദ് ഗീതാ വിവര്‍ത്തനത്തില്‍ അദ്ദേഹം വിദ്വാന്‍ കെ.വിശ്വനാഥനാചാരി എന്നാണ് പേരുവച്ചിട്ടുള്ളത്. എന്നാല്‍ കേരളശബ്ദത്തില്‍ മാണ്ഡൂക്യോപനിഷത്ത് മൊഴിമാറ്റി പ്രസിദ്ധീകരിച്ചപ്പോള്‍ കുരീപ്പുഴ വിശ്വനാഥന്‍ എന്നാണ് പേരു വച്ചിരുന്നത്.)
Saturday, 5 September 2020
Friday, 4 September 2020
Wednesday, 2 September 2020
ഇന്ന് വായിച്ച കവിതയോടൊപ്പം
ഇന്ന് വായിച്ച കവിത.
------------------------------
ചരിത്രം.
-------------
ചരിത്രത്തിന്‍റെ
താളുകള്‍
ലോകമഹായുദ്ധത്തിലേക്കെത്തിയപ്പോ
അധ്യാപകന്‍
വികാരാധീനനായി.
അറ്റുവീണ കാലുകള്‍
ചിതറിയ മാംസം
ഉറ്റവരുടെ രോദനം.
ഭാവി തലമുറയുടെ നരകയാതന.
കണ്ണുകള്‍ സജലങ്ങളായി.
മൂന്നാം ലോക മഹാ യുദ്ധമുണ്ടായാലെന്തു-
സംഭവിക്കു മെന്നാരായവേ
ഒരുവന്‍ അപരനോട്:
ഒരുപന്യാസവും രണ്ടു പാരഗ്രാഫും.
****
സീന.കെ.പി.
കുട്ടിക്കാലം മുതലേ എല്ലാ ദിവസവും വായിക്കുമായിരുന്നു.
പുസ്തകങ്ങള്‍ പൂജവയ്ക്കുന്ന ദിവസവും വായന മുടക്കിയിരുന്നില്ല.പത്രം വായന തീരെ മുടങ്ങിയിരുന്നില്ല. കമ്മ്യൂണിസ്റ്റ് കൂട്ടുകുടുംബം ആയിരുന്നതിനാല്‍ ആദ്യം കണ്ട പത്രം ജനയുഗം തന്നെ.
2011 സെപ്തംബര്‍ മൂന്നിനു ശേഷം, വായിക്കുന്നതില്‍ ഒരു കവിത എല്ലാ ദിവസവും പോസ്റ്റു ചെയ്തു തുടങ്ങി. വളരെ ലളിതമായ ഒരു ചിന്ത ഈ പ്രവൃത്തിയില്‍ എന്നെ നയിച്ചിരുന്നു. അത് നമ്മള്‍ ഒരു നല്ല ചായ കുടിച്ചാല്‍ ഒരു സുഹൃത്തിനു കൂടി വാങ്ങിക്കൊടുക്കുക എന്ന ചിന്തയായിരുന്നു അത്. അങ്ങനെ പ്രവര്‍ത്തിക്കുന്ന നിരവധി കൂട്ടുകാര്‍ എനിക്കുള്ളതിനാല്‍ ധാരാളം ചായ ഞാന്‍ കുടിച്ചിട്ടുമുണ്ട്.
വായനക്കാരുടെ ശ്രദ്ധ കൂടുതലായി ഈ പംക്തിയില്‍ പതിയാന്‍ തുടങ്ങി. രാവിലെ നാലുമണിക്ക് ഉണരണം. കവിത കണ്ടെത്തി ഒറ്റവിരല്‍ കൊണ്ട് ടൈപ്പ് ചെയ്തു പോസ്റ്റു ചെയ്യണം.
യാത്രയ്ക്കിടയില്‍ ചിലപ്പോള്‍ ബര്‍ത്തില്‍ കിടന്നു കൊണ്ട് തന്നെ ഇക്കാര്യം ചെയ്യേണ്ടി വരും.
ഇന്ന് ഒന്‍പതു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഇപ്പോള്‍ മറ്റ് പലരും ഈ വഴി തുടരുന്നുണ്ട്.അത്രയും സന്തോഷം.
ചെറു മാസികകളില്‍ വരുന്ന കവിതകള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ കൊടുത്തത്. ഇന്നു വായിച്ച കവിതയുടെ വായനക്കാര്‍ കേരളത്തില്‍ മാത്രം ഉള്ളവരല്ല. വിവിധ രാജ്യങ്ങളിലുള്ളവര്‍ ഈ പോസ്റ്റ് ശ്രദ്ധിക്കുന്നുണ്ട്. ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. കാര്യകാരണസഹിതമുള്ള വിമര്‍ശനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പുതുസസ്യങ്ങളെ മുളയിലേ നുള്ളിക്കളയുകയെന്ന കംസചിന്തയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാറുണ്ട്.
മൂവായിരത്തഞ്ഞൂറോളം. കവിതകള്‍ ഇതിനകം പോസ്റ്റ് ചെയ്തിട്ടുണ്ട്. അറുനൂറിലധികം വായനക്കാര്‍ പ്രതിദിനം ശ്രദ്ധിച്ചിരുന്ന ഈ പംക്തി ഫേസ്ബുക്ക് അധികൃതരുടെ പുതിയ നോട്ടിഫിക്കേഷന്‍ സമ്പ്രദായം മൂലം ഇരുനൂറില്‍
താഴെയായി ചുരുങ്ങിയിട്ടുണ്ട്. കടപ്പുറത്ത് ഒറ്റയ്ക്കിരുന്നും ഒറ്റ ശ്രോതാവിനു വേണ്ടിയുമൊക്കെ കവിത ചൊല്ലി പരിചയമുള്ളതിനാല്‍ ഫേസ്ബുക്കിന്‍റെ ഈ പുതിയ നിലപാട് എന്നെ നിരാശപ്പെടുത്തിയിട്ടുമില്ല.
നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്ത് പോസ്റ്റിലെത്തുകയെന്ന ഒരു ദുശ്ശീലത്തിലേക്ക് ഫേസ്ബുക്ക് നമ്മളെ എത്തിച്ചിട്ടുണ്ട്. പോസ്റ്റ് സ്വയം തേടി പോവുകയെന്ന അന്വേഷണ പാതയിലേക്ക് നമ്മള്‍ തിരിയേണ്ടതുണ്ട്. എങ്കിലേ പുതിയ ഭൂഖണ്ഡങ്ങള്‍ കണ്ടെത്താന്‍ കഴിയൂ.പുതിയ പൂക്കളും പക്ഷികളും മൃഗങ്ങളും മനുഷ്യരും അവിടെയാണ് ഉണ്ടാവുക.
മണ്‍മറഞ്ഞു പോയവരുടെ കവിതകളാണ് ഞായറാഴ്ചകളില്‍ പോസ്റ്റ് ചെയ്യുന്നത്. നാട്ടു കവിതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാമായണം കുറത്തിപ്പാട്ട്, മാപ്പിള രാമായണം, ഉണ്ണിയാര്‍ച്ചപ്പാട്ട് അടക്കമുള്ള കടത്തനാട്ടു പാട്ടുകള്‍ തുടങ്ങിയവയും ഈ പംക്തിയിലൂടെ വായിച്ചിട്ടുണ്ട്. അര്‍ണോസ് പാതിരിയുടെ പുത്തന്‍ പാന, മോയിന്‍ കുട്ടി വൈദ്യര്‍, പുലിക്കോട്ടില്‍ ഹൈദര്‍, കമ്പളത്തു ഗോവിന്ദന്‍ നായര്‍ തുടങ്ങിയവരുടെ കവിതകള്‍ കെ.കെ.വാദ്ധ്യാര്‍, ഓ എന്‍ നാണുഉപാദ്ധ്യായന്‍ തുടങ്ങിയവരുടെ നാട്ടു രചനകള്‍ ഛന്ദോമുക്ത കവിതയുടെ ആദ്യകിരണങ്ങളായ തേവാടി നാരായണക്കുറുപ്പിന്റെയും മറ്റും രചനകള്‍, ഹൈക്കു സ്വഭാവമുള്ള എം.ആര്‍.ബിയുടെ രചനകള്‍ തുടങ്ങിയവ ഈ പംക്തിയിലൂടെ പുതിയ കാലത്തെ വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്
കണ്ണശ്ശകവികള്‍ മുതല്‍ സമീപകാലത്ത് അന്തരിച്ച ലൂയിസ് പീറ്റര്‍ വരെയുള്ളവരുടെ കവിതകള്‍ ഞായറാഴ്ചയിലെ ഇന്നും വായിച്ച കവിത എന്ന പംക്തിയിലൂടെ കൂട്ടുവായന നടത്തിയിട്ടുണ്ട്.ചെറുപ്പത്തില്‍
തിങ്കളാഴ്ചകളില്‍ മലയാളത്തിലേക്കു മൊഴിമാറ്റപ്പെട്ട കവിതകളാണ് വായനക്കായി സമര്‍പ്പിക്കാറുള്ളത്.ഇംഗ്ലിഷ്,
സ്പാനിഷ്, അറേബ്യന്‍, ഗ്രീക്ക്, ഫ്രഞ്ച്, ജര്‍മ്മന്‍, ആഫ്രിക്കന്‍
കവിതകളൊക്കെ മലയാളത്തില്‍ ധാരാളമായി വായിക്കാന്‍ കിട്ടുന്നുണ്ട്. അതിനാല്‍ നമുക്ക് അത്ര പരിചയം ഇല്ലാത്ത ഇന്ത്യന്‍ ഭാഷകളിലെ കവിതകളും ചുറ്റുവട്ടത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള കവിതകളുമാണ് തിങ്കളാഴ്ചകളില്‍ തെരഞ്ഞെടുക്കാറുള്ളത്. ഗോത്രമൊഴികളില്‍ നിന്നുള്ള കവിതകളടക്കം എല്ലാ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുമുള്ള കവിതകള്‍ ഈ പംക്തിയില്‍ വായിച്ചിട്ടുണ്ട്. ആക്റ്റിവിസ്റ്റുകളായി തുടരുമ്പോഴും കവിത ഹൃദയത്തില്‍ സൂക്ഷിയ്ക്കുന്ന ഇറോം
ശര്‍മ്മിള, വരവര റാവു, ഗദ്ദര്‍ ശ്രീലങ്കന്‍ തമിഴ് കവികള്‍, രോഹിങ്ക്യന്‍ കവികള്‍ തുടങ്ങിയവരെ തിങ്കളാഴ്ചകളില്‍ വായിച്ചിട്ടുണ്ട്.
ശ്രീലങ്ക, ബംഗ്ലാദേശ്.മ്യാന്‍മര്‍,ഭൂട്ടാ
ഇപ്പോള്‍ ധാരാളം ഡിജിറ്റല്‍ മാഗസിനുകള്‍ പുറത്ത് വരുന്നുണ്ട്. . അച്ചടിച്ച പ്രസിദ്ധീകരണങ്ങള്‍ കൂടാതെ ഈ മാഗസിനുകളില്‍ നിന്നും ഫേസ്ബുക്ക് പേജുകളില്‍ നിന്നും കവിതകള്‍ സ്വീകരിക്കാറുണ്ട്. കവിയരങ്ങുകളില്‍ ചൊല്ലിക്കേള്‍ക്കുന്ന ചില കവിതകളും ഫേസ്ബുക്ക് വഴി സുഹൃത്തുക്കള്‍ക്ക് പങ്ക് വയ്ക്കാറുണ്ട്.
കാസര്‍കോട്ടെ കാരവലും ഉത്തരദേശവും മുതല്‍ തിരുവനതപുരത്തെ ജനയുഗവും കേരളകൌമുദിയും വരെയുള്ള പത്രങ്ങളുടെ വാരാന്ത്യപ്പതിപ്പുകളും കവിത കണ്ടെത്താനായി ശ്രദ്ധിക്കാറുണ്ട്.
ഫേസ്ബുക്ക് എന്ന നവമാധ്യമം സമൂഹത്തിനു
പ്രയോജനപ്രദമായ രീതിയില്‍ സാംസ്കാരിക പ്രവര്‍ത്തനം നടത്താനും സഹായിക്കുന്നുണ്ട്. അതെ, നവമാധ്യമങ്ങള്‍
ഉപയോഗിക്കേണ്ടത് മതസ്പര്‍ദ്ധയും
വളര്‍ത്താന്‍ വേണ്ടിയല്ല. നല്ല ചിന്തയും നല്ല സംസ്ക്കാരവും അടയാളപ്പെടുത്താനാണ്. ഇന്ന് വായിച്ച കവിത പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നൂറു പൂക്കള്‍ വിരിയട്ടെ എന്ന ലോകപ്രസിദ്ധ വാചകമാണ് മനസ്സിലുള്ളത്
Wednesday, 26 August 2020
കരടിപ്പാട്ട്
ഇന്നും വായിച്ച കവിത 2015 ജൂണ്‍ 15
Thursday, 20 August 2020
ഗോതമ്പപ്പം
Wednesday, 19 August 2020
ഇല്ലാ ജാതികള്‍ ഭേദ വിചാരം....
"മുറ്റമടിച്ചില്ല ചെത്തിപ്പറിച്ചില്ല
അച്ഛനും വന്നില്ല ആടകള്‍ തന്നില്ല